'മട്ടന്നൂരിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു'; ജനങ്ങൾ തനിക്കൊരു അവസരം കൂടി നൽകുമെന്നാണ് പ്രതീക്ഷയെന്ന് കെ കെ ശൈലജ

MARCH 16, 2026, 3:12 AM

കണ്ണൂർ: പേരാവൂർ താൻ ജനിച്ചു വളർന്ന മണ്ണാണെന്നും മണ്ഡലത്തിലെ ജനങ്ങൾ തനിക്കൊരു അവസരം കൂടി നൽകുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി കെ കെ ശൈലജ. പാർട്ടി തീരുമാനപ്രകാരമാണ് പേരാവൂരിൽ മത്സരിക്കുന്നതെന്നും അവർ പ്രതികരിച്ചു.

പാർട്ടിയുടെ തീരുമാനപ്രകാരം രണ്ട് തവണ തുടര്‍ച്ചയായി ജയിച്ച എം.എൽ.എമാർ വിജയസാധ്യതയുള്ള മണ്ഡലമാണെങ്കിലും വീണ്ടും മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് എടുത്തിരിക്കുന്നത്. എന്നാൽ പിണറായി വിജയന് പോളിറ്റ് ബ്യൂറോ പ്രത്യേക ഇളവ് നൽകിയതാണെന്നും ശൈലജ വ്യക്തമാക്കി.

മട്ടന്നൂരിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും അവർ പറഞ്ഞു. മുമ്പ് പേരാവൂരിൽ ജയിച്ച സമയത്തേക്കാൾ ഇപ്പോൾ സാഹചര്യം മാറിയിട്ടുണ്ടെന്നും മണ്ഡല പുനക്രമീകരണത്തിന് ശേഷം വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും ശൈലജ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam