പൂക്കളും സർപ്രൈസുകളും പ്രണയപോസ്റ്റുകളും; പ്രതിശ്രുത വരനെ കൊന്ന യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ചർച്ചയാകുന്നു

JUNE 24, 2026, 1:30 AM

പൂനെ: പൂക്കളും സർപ്രൈസുകളും നൃത്തവും നിറഞ്ഞൊരു പെർഫെക്റ്റ് പ്രണയകഥ പോലെ പുറത്തു തോന്നിച്ചിരുന്ന ബന്ധമാണ് ഒടുവിൽ ക്രൂര കൊലപാതകത്തിലേക്ക് എത്തിയത്. പ്രതിശ്രുത വധു സിയയാണ് കേതൻ വിശാൽ അഗർവാളിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയതോടെ പൂനെയെ നടുക്കിയ കേസായി ഇത് മാറി. ഫെബ്രുവരിയിലായിരുന്നു കേതൻ വിശാലിന്റെയും സിയയുടെയും വിവാഹ നിശ്ചയം.

സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവെച്ചിരുന്ന ചിത്രങ്ങളും വീഡിയോകളും ഒരു സ്വപ്നപ്രണയകഥയെയായിരുന്നു ഓർമ്മിപ്പിച്ചിരുന്നത്. വിവാഹാഭ്യർത്ഥനകളും സർപ്രൈസുകളും പ്രണയപ്രകടനങ്ങളും നിറഞ്ഞ ബന്ധം എന്നാണ് പുറത്തു കണ്ടവർ കരുതിയത്. നവംബറിൽ വിവാഹം നടക്കാനിരിക്കെ ചടങ്ങുകൾക്കായി രാജസ്ഥാനിലെ ഉദയ്പൂരിൽ 17 കോടിയുടെ കൊട്ടാരം ബുക്ക് ചെയ്തതായും അതിഥികൾക്കായി സ്വകാര്യ ജെറ്റുകൾ ഒരുക്കിയതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ജൂൺ 18ന് കേതൻ വിശാൽ അഗർവാൾ കൊക്കയിൽ വീണ് മരിച്ചെന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്. അബദ്ധത്തിൽ വീണുമരിച്ചതാണെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. പിന്നീട് പൊലീസ് അന്വേഷണത്തിലാണ് അത് ആസൂത്രിത കൊലപാതകമാണെന്നും പിന്നിൽ സിയ തന്നെയാണെന്നും വ്യക്തമായത്. ഈ വിവരം കേതന്റെ കുടുംബാംഗങ്ങൾക്ക് ആദ്യം വിശ്വസിക്കാനാകാത്ത തരത്തിലായിരുന്നു.

vachakam
vachakam
vachakam

വിവാഹനിശ്ചയത്തിന് ഒരു മാസം പിന്നിട്ടപ്പോൾ “എന്റെ ഹൃദയം ഒരു വാസസ്ഥലം കണ്ടെത്തിയിട്ട് ഒരുമാസം” എന്ന കുറിപ്പോടെ കേക്കിന്റെ ചിത്രം പങ്കുവെച്ച സിയ, അതിൽ കേതനെ ടാഗ് ചെയ്തിരുന്നു. മേയിൽ കേതൻ സിയയ്ക്ക് പൂക്കൾ നൽകുന്ന വീഡിയോയും പങ്കുവെച്ചിരുന്നു. “ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു, വളരെ കൂടുതൽ” എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്. ഇത്രയും സ്‌നേഹപ്രകടനം സോഷ്യൽ മീഡിയയിൽ നടത്തിയ ഒരാൾക്ക് എങ്ങനെ ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനായെന്ന ചോദ്യമാണ് ഇപ്പോൾ പലരെയും അലട്ടുന്നത്.

പൂനെയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു കേതൻ. പ്രമുഖ വ്യവസായി വിശാൽ അഗർവാളിന്റെ മകനാണ് അദ്ദേഹം. സിയയ്ക്ക് ചേതൻ ചൗധരി എന്നയാളുമായി ബന്ധമുണ്ടായിരുന്നുവെന്നും, കാമുകനൊപ്പം ജീവിക്കാനാണ് സിയ കേതനെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.

മേയ് 31ന് കേതനെ പ്രശസ്തമായ ലോഹഗഡ് കോട്ടയിലെത്തിച്ചപ്പോഴാണ് കൊലപാതകത്തിനുള്ള ആസൂത്രണം തുടങ്ങിയത്. ജൂൺ 14ന് വീണ്ടും അവിടെ എത്തിയപ്പോൾ സിയ കേതനെ തള്ളാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പുല്ലിൽ പിടിച്ച് രക്ഷപ്പെട്ടുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതിന് പിന്നാലെ “പാമ്പ്, പാമ്പ്” എന്ന് വിളിച്ച് സിയ തന്നെ കേതനെ കെട്ടിപ്പിടിച്ചതായും പൊലീസ് പറയുന്നു.

vachakam
vachakam
vachakam

തുടർന്നാണ് ജന്മദിനാഘോഷത്തിന്റെയും പ്രീ-വെഡ്ഡിംഗ് ഷൂട്ടിന്റെയും പേരിൽ വീണ്ടും ലോഹഗഡിലെത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് സിയയും ചേതനും ചേർന്ന് കേതനെ 400 അടി താഴ്ചയിലേക്ക് തള്ളിയിട്ടതെന്നാണ് അന്വേഷണ കണ്ടെത്തൽ. കേസിൽ ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam