കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരായ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ അർജുൻ ആയങ്കിയെ ഉടൻ പിടികൂടാൻ നിർദേശം നൽകി ആഭ്യന്തര വകുപ്പ്. ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പൊലീസ് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന ആരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എറണാകുളം ടവർ ലൊക്കേഷൻ മേഖലയിലാണ് അർജുൻ ആയങ്കിയുടെ മൊബൈൽ ഫോണിന്റെ അവസാന സിഗ്നൽ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, അർജുൻ ആയങ്കിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ നിലവിൽ മറ്റൊരാളാണ് കൈകാര്യം ചെയ്യുന്നതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. പൊലീസിനെ വഴിതെറ്റിക്കാനാണ് ഇത്തരത്തിലുള്ള നീക്കമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആഭ്യന്തരമന്ത്രിക്കെതിരെ നടത്തിയ വെല്ലുവിളിയുമായി ബന്ധപ്പെട്ടും അർജുൻ ആയങ്കിക്കെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഇതിനിടെ, മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് അർജുൻ ആയങ്കിയെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
