തിരുവനന്തപുരം: പുതിയ പുസ്തകവുമായി ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ കെ ആർ അയജൻ. അടുത്തിടെയായിരുന്നു ദേശാഭിമാനിയിൽ നിന്ന് കെ ആർ അജയൻ രാജിവെച്ചത്.
'കള്ളൻ വിജയൻ' എന്ന ലേഖനം വിവാദമായതോടെയായിരുന്നു അജയന്റെ രാജി. രാജിവെയ്ക്കുകയോ അല്ലെങ്കിൽ അവധിയെടുക്കുകയോ വേണമെന്ന് അജയനോട് ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ നിർദേശിക്കുകയായിരുന്നു. പിന്നീടത് രാജിയിൽ കലാശിക്കുകയായിരുന്നു.
ഞായറാഴ്ച പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പ് പുറത്തുവരാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. വിഎസിന്റെ ഓർമ്മദിവസത്തോടനുബന്ധിച്ചുള്ള ലേഖനം ഉൾപ്പെട്ട പതിപ്പാണ് പുറത്തിറങ്ങാതിരുന്നതെന്നത് വിവാദത്തിന്റെ ശക്തി കൂട്ടി. ഇതിന് പിന്നാലെ 'കള്ളൻ വിജയൻ' എന്ന ലേഖനം വന്നതിനാലാണ് വാരാന്തപ്പതിപ്പ് പുറത്തിറക്കാത്തതെന്ന് അനൗദ്യോഗിക വിശദീകരണവും പുറത്തുവന്നിരുന്നു. എന്നാൽ സാങ്കേതിക പ്രശ്‌നം മൂലമാണ് വാരാന്തപ്പതിപ്പ് അച്ചടിക്കാത്തതെന്നായിരുന്നു ദേശാഭിമാനി റസിഡന്റ് എഡിറ്റർ കൂടിയായ സിപിഐഎം നേതാവ് എം സ്വരാജ് പറഞ്ഞത്. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാർത്തയാണ് ചിലരൊക്കെ നൽകിയതെന്നും കള്ളൻ വിജയൻ എന്ന പേരിൽ ഒരു ലേഖനം ദേശാഭിമാനിയിൽ ഇല്ലെന്നും എം സ്വരാജ് പറഞ്ഞിരുന്നു. സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെയായിരുന്നു അജയനെതിരെ നടപടി സ്വീകരിച്ചത്.
ഇപ്പോഴിതാ അജയന്റെ പുസ്തകം പുറത്തിറങ്ങാൻ പോകുകയാണ്. 'പറയാൻ ബാക്കിവെച്ചത്' എന്നാണ് പുസ്തകത്തിന്റെ പേര്. അജയൻ തന്നെയാണ് പുതിയ പുസ്തകം പുറത്തിറങ്ങുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പുസ്തകത്തിൻ്റെ കവറും ഫേസ്ബുക്കിൽ അജയൻ പങ്കുവെച്ചിട്ടുണ്ട്. 'ഐ ആം എ കമ്യൂണിസ്റ്റ്' എന്ന് അവസാനിക്കുന്ന കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്ററിൽ ഉണ്ട്. ആരോഹണം ഹിമാലയം, ചിനാറിൽ ഇളം മഞ്ഞ വെയിൽ, പാർവതി വാലി, സ്പിത്തി, ഉല്ലാസ ബുദ്ധൻ, കേദാർ ഗൗള, പത്രോസ് രക്ഷതു, സ്വർഗ്ഗാരോഹിണി, ഓർമ്മക്കുടന്ന തുടങ്ങിയ പുസ്തകങ്ങൾ അജയൻ രചിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
