മെസ്സിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്ന് എസ്ഐടി

SEPTEMBER 24, 2026, 9:17 PM

 തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് വിവരം. റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്ന് എസ്ഐടി വ്യക്തമാക്കുന്നത്.

 അഴിമതി കേസിൽ ആന്റോയും ഉദ്യോ​ഗസ്ഥരും പ്രതികളാകും. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും ശുപാർശ നൽകും. ഇഡി, ആർബിഐ, കസ്റ്റംസ് അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്.

 സർക്കാരിന് എസ്ഐടി ശുപാർശ നൽകും. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. അഴിമതി കുറ്റം ചുമത്തി നിലവിലെ എഫ്ഐആർ പുതുക്കാനാണ് തീരുമാനം. 

vachakam
vachakam
vachakam

 അതേസമയം മെസിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ വെട്ടിച്ച റിപ്പോർട്ടർ കമ്പനിക്ക് നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്ടി വകുപ്പ്. റിപ്പോർട്ടർ കമ്പനി അടയ്ക്കേണ്ടത് 56.32 കോടിയെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. നികുതി ഇനത്തിൽ -25.78 കോടി, പലിശ- 4.76 കോടി, നികുതി വെട്ടിപ്പിന് 100% പിഴ -25.78 കോടിയുമുൾപ്പെടെ 56.32 കോടിയാണ് അടയ്ക്കാനുള്ളത്. ഇത് വ്യക്തമാക്കി ആർബിസിക്ക് നോട്ടീസ് നൽകാനൊരുങ്ങുകയാണ് ജിഎസ്ടി വകുപ്പ്. സെപ്റ്റംബർ 21 വരെയുള്ള തിയതി കണക്കാക്കിയാണ് പലിശയും പിഴയും തീരുമാനിച്ചിരിക്കുന്നത്. നികുതി വിവരങ്ങൾ മറച്ചുവെച്ചതിനു പിഴ ഈടാക്കാൻ എസ്ഐടി ശുപാർശ ചെയ്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam