കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം. പ്രിന്‍സിപ്പലിനെയും അധ്യാപികയെയും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. ഡോ. എം റാമാണ് കേസിലെ ഒന്നാം പ്രതി. കോളേജിലെ തന്നെ മറ്റൊരു അധ്യാപിക സംഗീത നമ്പ്യാരാണ് കേസിലെ രണ്ടാംപ്രതി. ഇവരെ കൂടാതെയാണ് പ്രിന്‍സിപ്പലിനെയും മറ്റൊരു അധ്യാപികയെയും പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന്‍ എന്നിവരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിതിന്‍ രാജിന്റെ ഫോണ്‍ വാങ്ങിവെച്ചത് ഇരുവരുമായിരുന്നു. പ്രതി ചേര്‍ത്തതിന് പിന്നാലെ വിനോജ് മോണിയും ലത ശശിധരനും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിന്‍ രാജ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. ഡോ. റാം, സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ബന്ധുക്കള്‍ പ്രധാനമായും ആരോപണം ഉന്നയിച്ചത്. പ്രതിഷേധം ശക്തമായതോടെ ഡോ. റാമിനെയും ഡോ. സംഗീതയേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കര്‍ണാടകയിലെ കുടകില്‍ ഒളിവില്‍ കഴിയുന്നതിനെതിരെ ജൂലൈ ഇരുപതാം തീയതിയായിരുന്നു റാം പിടിയിലാകുന്നത്. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. കേസില്‍ അറസ്റ്റിലായ റാമിന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതാം തീയതി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ പ്രവേശിക്കരുത്, വിദ്യാര്‍ത്ഥികളെ സ്വാധീനിക്കരുത് തുടങ്ങി കര്‍ശന ഉപാധികളോടെയായിരുന്നു റാമിന് ജാമ്യം അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
