നിരാഹാര സമരം അവസാനിപ്പിക്കുന്ന ചിത്രങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടതിനെതിരെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്

AUGUST 6, 2026, 3:10 AM

ഡൽഹി: നിരാഹാര സമരം അവസാനിപ്പിക്കുന്ന ചിത്രങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടതിനെതിരെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്. താൻ നിരാഹാരം അവസാനിപ്പിക്കുന്ന ദൃശ്യങ്ങൾ ഉടൻ പുറത്തുവിടില്ലെന്ന് കേന്ദ്രം ഉറപ്പ് നൽകിയിരുന്നുവെന്നും പിന്നീട് ആ വാഗ്ദാനം ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാർഥി നേതാക്കൾക്കൊപ്പം സംയുക്തമായി തീരുമാനം പ്രഖ്യാപിക്കാമെന്നായിരുന്നു ധാരണയെന്ന് വാങ്ചുക്ക് പറഞ്ഞു. ഏകപക്ഷീയമായി നിരാഹാര സമരം അവസാനിപ്പിച്ചതായി തോന്നിപ്പിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പുറത്തുവന്നതിൽ സി.ജെ.പി. (CJP) അതൃപ്തി രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാക്കളും വിദ്യാർഥി പ്രതിനിധികളും പങ്കെടുത്ത് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതുവരെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് കേന്ദ്രം വ്യക്തമായി ഉറപ്പ് നൽകിയിരുന്നുവെന്ന് വാങ്ചുക്ക് പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

vachakam
vachakam
vachakam

കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുമായും ജിതേന്ദ്ര സിംഗുമായും നടത്തിയ അർധരാത്രി കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പിന്നീട് പുറത്തുവന്നത്. മന്ത്രിമാരുടെ കൈയിൽ നിന്ന് നാരങ്ങാനീര് സ്വീകരിച്ച് കുടിച്ച് നിരാഹാരം അവസാനിപ്പിക്കുന്ന ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു.

ലഡാക്കുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് സി.ജെ.പി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സോനം വാങ്ചുക്ക് ആരംഭിച്ച നിരാഹാര സമരം 26 ദിവസങ്ങൾക്കുശേഷമാണ് അവസാനിപ്പിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് ജൂലൈ 24 വെള്ളിയാഴ്ച പുലർച്ചെയോടെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത്.

കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിംഗും ആശുപത്രിയിലെത്തി നടത്തിയ ചർച്ചകൾക്കൊടുവിലായിരുന്നു നിരാഹാര സമരം അവസാനിപ്പിക്കാനുള്ള തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam