ഫോം 6 വിവാദത്തില്‍ ഇലക്ഷന്‍ കമ്മിഷന്‍ കൂടുതല്‍ കുരുക്കില്‍; തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം

OCTOBER 5, 2026, 8:38 PM

ന്യൂഡല്‍ഹി: ഫോം ആറിലെ മാറ്റങ്ങള്‍ പരിശോധിച്ചിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ എസ്.ഐ.ആര്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വലിയ പ്രതിസന്ധിയിലായി. പുതിയ വോട്ടര്‍മാരെ കൂട്ടത്തോടെ തഴയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാനേഷ് കുമാറിനെ കരുവാക്കുകയാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയതോടെ ഭരണപക്ഷത്തിനും വിഷയം വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

ഫോം ആറിലെ മാറ്റങ്ങളെക്കുറിച്ച് കമ്മിഷനുള്ളിലെ വിയോജിപ്പുകള്‍ പുറത്തുവന്നതിന് പിന്നാലെ, സെപ്റ്റംബര്‍ 26-ന് ചേര്‍ന്ന പൂര്‍ണ കമ്മിഷന്‍ യോഗത്തിന് ശേഷം ഇലക്ഷന്‍ കമ്മിഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ഫോം ആറില്‍ എസ്.ഐ.ആറിനായി ചേര്‍ത്ത പുതിയ സത്യവാങ്മൂലം സുപ്രീം കോടതി ശരിവെച്ചതെന്നായിരുന്നു കമ്മിഷന്റെ വിശദീകരണം. പൂര്‍ണ കമ്മിഷന്റെ ഏകകണ്ഠമായ തീരുമാനപ്രകാരമാണ് പത്രക്കുറിപ്പ് ഇറക്കുന്നതെന്ന് വ്യക്തമാക്കാന്‍ കമ്മിഷണര്‍മാരുടെ ചിത്രം സഹിതമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ നേരത്തെ ഈ മാറ്റങ്ങളെ തള്ളിപ്പറഞ്ഞിരുന്ന മറ്റ് രണ്ടു കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും സമാനമായി മറുപടി പറയേണ്ട അവസ്ഥയിലായി.

എന്നാല്‍ ഫോം ആറിലെ മാറ്റങ്ങളെക്കുറിച്ച് തങ്ങള്‍ പരിശോധിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഇലക്ഷന്‍ കമ്മിഷന്‍ കള്ളം പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. എസ്.ഐ.ആര്‍ ശരിവെച്ചുകൊണ്ട് മെയ് 27 ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ നേരത്തെ വിമര്‍ശനങ്ങളെ പ്രതിരോധിച്ചിരുന്നത്. പുതിയ വോട്ടര്‍മാര്‍ അനുബന്ധം ഡി യില്‍ ചേര്‍ത്ത സത്യവാങ്മൂലം സഹിതം ഫോം ആറ് പൂരിപ്പിച്ചുനല്‍കണമെന്ന ഉത്തരവ് തങ്ങളുടെ തീരുമാനത്തിനുള്ള സാധൂകരണമാണെന്നായിരുന്നു കമ്മിഷന്റെ വാദം.

അതേസമയം ജൂലൈയില്‍ വരുത്തിയ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ വഴി ഫോം ആറ് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നത് തീര്‍ത്തും അസാധ്യമാക്കിയെന്ന വിമര്‍ശനത്തിന് കമ്മിഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ബിഹാറിലെ ഒന്നാംഘട്ട എസ്.ഐ.ആര്‍ തൊട്ട് ഇലക്ഷന്‍ കമ്മിഷന്‍ എടുത്ത തീരുമാനങ്ങളെല്ലാം ഒറ്റക്കെട്ടായി കൈക്കൊണ്ടതാണെന്ന് ആവര്‍ത്തിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരായ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നുമുണ്ടായ പുതിയ പരാമര്‍ശം തിരഞ്ഞെടുപ്പ് കമ്മിഷന്റെ തുടര്‍നീക്കങ്ങളെ അതീവ നിര്‍ണായകമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam