തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.
ചൊവ്വാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ജില്ലാ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നത്. രണ്ട് പേർ ബൈക്കിലെത്തുന്നതും ഓഫീസിന് നേരെ കല്ലെറിയുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.
ബിജെപി പ്രവർത്തകരായ അഡ്വ. പ്രദീപ്, ശ്രീലാൽ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഒരു പ്രകോപനവുമില്ലാതെ ബിജെപി കോൺഗ്രസിന് മേൽ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഡിസിസി പ്രസിഡന്റ് എൻ ശക്തൻ പറഞ്ഞിരുന്നു. നെയ്യാറ്റിൻകരയിലെ പ്രതിഷേധത്തിന് ശേഷം ബിജെപി കോൺഗ്രസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
