പെരുമ്പാവൂർ എംഎൽഎയുടെ പിഎ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ

OCTOBER 5, 2026, 9:19 PM

കൊച്ചി: പെരുമ്പാവൂർ എംഎൽഎയുടെ പിഎ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. 

കാഞ്ഞിരക്കാട് സ്വദേശി സജിത്തിൻ്റെ പരാതിയിലാണ് നടപടി. കോട്ടപ്പടി ഇടയാത് വീട്ടിൽ സുരേഷ്(42)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

എംഎൽഎയുടെ വീടിനടുത്തുള്ള ചേച്ചിക്ക് ഡയാലിസിസ് ചെയ്യുന്നതിന് പണം ആവശ്യമുണ്ടെന്ന് പറയുകയും ഗൂഗിൾ പേ വഴി പണം അയക്കാൻ ആവശ്യപ്പെടുകയും ആണ് ചെയ്തത്. സംശയം തോന്നിയ സജിത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. ജൂലൈ 15ന് സജിത്തിൻ്റെ ഫോണിലേക്ക് എംഎൽഎയുടെ പിഎ ആണെന്ന് പറഞ്ഞ് സുരേഷ് വിളിക്കുകയായിരുന്നു. 

vachakam
vachakam
vachakam

എസ്എച്ച്ഒ എ അക്ഷയ കുമാർ, എസ്ഐമാരായ മാർട്ടിൻ ജോസഫ്, എസ്എൽ അർജുൻ എ.തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കാട്ടാക്കട ,പെരുമ്പാവൂർ ,കുറുപ്പംപടി, കോട്ടപ്പടി, കോടാട് കോതമംഗലം എന്നിവിടങ്ങളിലായി പ്രതിക്കെതിരേ നിരവധി കേസുകളുണ്ട്. കാട്ടാക്കടയിൽ സമാനമായ കേസാണുള്ളതെന്നും പൊലീസ് പറഞ്ഞു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam