മെസ്സിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് ആഭ്യന്തരമന്ത്രിക്ക് കൈമാറും

OCTOBER 5, 2026, 9:06 PM

 തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു നടത്തിയ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം ആഭ്യന്തരമന്ത്രിക്ക് ഇന്ന് കൈമാറും. 

ടെൻഡർ നടപടികൾ പാലിക്കാതെയും ചട്ടങ്ങൾ ലംഘിച്ചും സ്പോൺസർഷിപ്പ് കരാറുകൾ നൽകിയതിലും മന്ത്രിതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. സർക്കാരിന്റെ ഭാഗത്തുനിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് കേസിൽ കൂടുതൽ അറസ്റ്റുകളും ചോദ്യം ചെയ്യലുകളും ഉണ്ടാകുമെന്നാണ് സൂചന 

 കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി  ശുപാർശ ചെയ്തിരുന്നു. ‌‌ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച് സർക്കാർ വൈകാതെ തന്നെ അന്തിമ തീരുമാനമെടുക്കും.  

vachakam
vachakam
vachakam

 മുൻ കായികമന്ത്രി വി.അബ്ദുറഹിമാൻ, അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ഷറഫലി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിക്കൊണ്ടാണ് പൊലീസ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam