നീറ്റ് ചോദ്യപേപ്പർച്ചോർച്ച: പുതിയ നിർണായക കണ്ടെത്തലുമായി സിബിഐ

AUGUST 7, 2026, 12:36 AM

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക കണ്ടെത്തലുമായി സിബിഐ. ചോദ്യപേപ്പർ തയ്യാറാക്കുന്ന വിഷയ വിദഗ്ധരിൽ മൂന്ന് പേരാണ് ചോദ്യങ്ങൾ പുറത്തേക്ക് എത്തിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിൽ ഒരാൾ ചോദ്യങ്ങൾ പേപ്പറിൽ എഴുതി പുറത്തുകടത്തിയപ്പോൾ, മറ്റ് രണ്ട് പേർ ചോദ്യങ്ങൾ മനഃപാഠമാക്കി പുറത്തിറങ്ങിയ ഉടൻ കുറിച്ചുവെച്ചാണ് ചോർച്ച നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ വിദഗ്ധരായിരുന്നു ചോദ്യങ്ങൾ പുറത്തേക്ക് എത്തിച്ചതെന്ന് സിബിഐ വ്യക്തമാക്കി. മൂന്ന് പേർക്കും ചോദ്യപേപ്പറുകൾ നൽകിയിരുന്നു. അതിൽ ഒരാൾ ഏകദേശം 135 ചോദ്യങ്ങൾ പേപ്പറിൽ എഴുതി പുറത്തേക്ക് കൊണ്ടുപോയതായും മറ്റ് രണ്ട് പേർ ചോദ്യങ്ങൾ ഓർത്തുവെച്ച് പിന്നീട് രേഖപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.

സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകളും സിബിഐ ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ തയ്യാറാക്കിയ വിദഗ്ധർ പുറത്തേക്ക് പോകുന്നതിന് മുമ്പ് ദേഹപരിശോധന നടത്തിയിരുന്നില്ല. കൂടാതെ, അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സിസിടിവി സംവിധാനവും ഉണ്ടായിരുന്നില്ല. ഈ രണ്ട് വീഴ്ചകളാണ് ചോദ്യച്ചോർച്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.

vachakam
vachakam
vachakam

ഇതിനിടെ, നീറ്റ്-യുജി പരീക്ഷാ സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇയുടെ മാതൃകയിൽ നീറ്റ് പരീക്ഷയും വർഷത്തിൽ രണ്ട് ഘട്ടങ്ങളിലായി നടത്താനുള്ള നിർദേശമാണ് പരിഗണനയിലുള്ളത്.

നിലവിലെ ഒഎംആർ ഷീറ്റ് അടിസ്ഥാനമാക്കിയുള്ള പരീക്ഷാ രീതിക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) നടപ്പാക്കുന്നതും കേന്ദ്രം പരിഗണിക്കുന്നു. ചോദ്യപേപ്പർ ചോർച്ചയും ഒഎംആർ മൂല്യനിർണയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പൂർണമായും ഒഴിവാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam