രാജ്യത്ത് പാചകവാതക ക്ഷാമം കൂടുതൽ ഗുരുതരമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഗ്യാസ് വില കുതിച്ചുയരുകയും സിലിണ്ടറുകളുടെ ലഭ്യത കുറയുകയും ചെയ്തതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആയിരക്കണക്കിന് ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരണവുമായി നടി മീനാക്ഷി.
ഒരു ഗ്യാസ് സിലിണ്ടറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മീനാക്ഷി തന്റെ പ്രതികരണം അറിയിച്ചത്. “ഗ്യാസ് പോയത് നമ്മളുടെയാണോ… യുദ്ധം നടക്കുന്നത് പശ്ചിമേഷ്യയിൽ ആയാലും അതിന്റെ ആഘാതം ഇവിടെ എത്തുന്നു. യുദ്ധത്തിന്റെ ഭീകരത മനസ്സിലാക്കാൻ വീട്ടുമുറ്റത്ത് മിസൈൽ പതിക്കേണ്ടതില്ല” എന്നാണ് മീനാക്ഷി കുറിച്ചത്.
അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും ഇന്ധന വിതരണത്തെ ബാധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണവിതരണം തടസ്സപ്പെട്ടതോടെയാണ് എൽപിജി വിതരണം കുറയുകയും രാജ്യത്ത് പാചകവാതക ക്ഷാമം ശക്തമാകുകയും ചെയ്തത്.
ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഗ്രാമപ്രദേശങ്ങളിൽ എൽപിജി സിലിണ്ടർ ബുക്കിംഗ് ഇടവേള കേന്ദ്ര സർക്കാർ 45 ദിവസമായി വർധിപ്പിച്ചിരുന്നു. നഗരപ്രദേശങ്ങളിൽ ഇത് 25 ദിവസമായി തുടരുന്നു. രാജ്യത്ത് പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും നിലവിലെ സാഹചര്യം എങ്ങനെ മറികടക്കുമെന്ന കാര്യത്തിൽ വ്യക്തമായ മാർഗരേഖ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
