തൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട സി സി മുകുന്ദൻ എംഎൽഎ ബിജെപിയിൽ ചേരുമെന്ന് സൂചന.
ഇന്ന് ഉച്ചയോടെ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനിൽ എത്തി അംഗത്വം സ്വീകരിച്ചേക്കും. നാട്ടികയിൽ സി സി മുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായേക്കും.
നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി സി മുകുന്ദൻ എംഎൽഎയെ കോൺഗ്രസ് പിന്തുണക്കില്ലെന്ന ഘട്ടം എത്തിയതോടെയാണ് ബിജെപിയിലേക്കുള്ള ചാട്ടം.
കോൺഗ്രസിന്റെ പിന്തുണ തേടി സി സി മുകുന്ദൻ ഡൽഹിയിൽ അടക്കം പോവുകയും കോൺഗ്രസ് നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. നാട്ടികയിൽ സുനിൽ ലാലൂരിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. ഇതോടെ മുകുന്ദന് കോൺഗ്രസ് പിന്തുണ നൽകാൻ കഴിയുമായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
വാടാനപ്പള്ളിയിലെ കിറ്റ് വിതരണം; ഗോഡൗൺ ഉടമയും കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകനും