ജി സുധാകരന് പിന്തുണ നൽകിയതിലെ പ്രതിഷേധം; കോൺഗ്രസ് വിട്ട് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ്

MARCH 16, 2026, 3:06 AM

ആലപ്പുഴ: കോൺഗ്രസ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു എം ജെ ജോബ്. ജി സുധാകരന് കോൺഗ്രസ് പിന്തുണ നൽകുന്നതിനെതിരെ പ്രതിഷേധിച്ചാണ് തീരുമാനം. 52 വർഷമായി തുടരുന്ന കോൺഗ്രസ് ബന്ധം ഇതോടെ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

സുധാകരന് പിന്തുണ നൽകുന്ന കാര്യം പാർട്ടി നേതൃത്വം പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെ അറിയിക്കാതെയാണ് തീരുമാനിച്ചതെന്നും ഇത് വലിയ അവഗണനയാണെന്നും ജോബ് ആരോപിച്ചു. പ്രാദേശിക പ്രവർത്തകരെ വിശ്വാസത്തിൽ എടുക്കാതെ എടുത്ത തീരുമാനമെന്നും  അദ്ദേഹം പറഞ്ഞു.

അമ്പലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് നേതാവായ സുധാകരനെ കോൺഗ്രസ് പിന്തുണയ്ക്കുന്നത് അതിശയകരമാണെന്നും ജോബ് പ്രതികരിച്ചു. ഒരുകാലത്ത് ചെങ്കൊടി മാത്രം ഉണ്ടായിരുന്ന വീട്ടിൽ നിന്നാണ് കെ.എസ്.യു.യുടെ കൊടി ഉയർത്തി താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ നിരവധി ത്യാഗങ്ങൾ സഹിച്ചവരാണെന്നും സുധാകരന് പിന്തുണ നൽകുന്നതിന് മുമ്പ് പ്രവർത്തകരുമായി ചർച്ച നടത്തേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam