ജൂനിയർ ആർട്ടിസ്റ്റായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജഗദീഷ് പ്രതാപ് ഭണ്ഡാരിക്ക് ജാമ്യം. നടൻ പുഷ്പ 2-ന്റെ സെറ്റിൽ തിരിച്ചത്തിയെന്നാണ് റിപ്പോർട്ട്.
പുഷ്പ ചിത്രത്തിലെ നിർണായക വേഷം ചെയ്ത നടനാണ് ജഗദീഷ് പ്രതാപ്.വിശദമായ ചോദ്യം ചെയ്യലിൽ ജഗദീഷ് കുറ്റസമ്മതം നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
2018 മുതൽ അഭിനയരംഗത്ത് സജീവമാണ് ജഗദീഷ്. 'പുഷ്പ'യിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പുഷ്പയുടെ അടുത്ത സുഹൃത്തായ കേശവ എന്ന കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിച്ചത്.
നവംബർ 29നാണ് യുവതി ആത്മഹത്യ ചെയ്തത്. ജഗദീഷ് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതാണ് മകളുടെ ആത്മഹത്യക്ക് കാരണമെന്നാണ് യുവതിയുടെ കുടുംബം ആരോപിച്ചത്.
ഇതേ തുടർന്ന് ഡിസംബർ ആറിന് ഹൈദരാബാദ് പൊലീസ് ജഗദീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്