നടി കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് നടൻമാരായ ബൈജു സന്തോഷും ജഗദീഷും. ‘‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’’ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങളും പങ്കുവച്ചു. നിരവധിപ്പേരാണ് കവിയൂർ പൊന്നമ്മയുടെ വിേശഷങ്ങൾ ചോദിച്ച് ബൈജുവിന്റെ പോസ്റ്റിൽ എത്തുന്നത്.
മലയാള സിനിമയിൽ അറുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ കവിയൂർ പൊന്നമ്മ വടക്കൻ പറവൂര്‍ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലാണ് ഇപ്പോൾ.
നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. 2021 ൽ റിലീസ് ചെയ്ത 'ആണു പെണ്ണും' എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.
ശാരദയും സീമയും ‘അമ്മ’യിൽ നിന്ന് ഇടവേള ബാബുവും അമേരിക്കയിൽ നിന്നും മകളും വിശേഷങ്ങൾ അന്വേഷിച്ച് വിളിക്കുന്നുണ്ട്. ഇതിനിടെ വീട്ടിലെത്തിയ അതിഥികളിലൊരാള്‍ പകർത്തിയ കവിയൂർ പൊന്നമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് അവർ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് നടി കവിയൂർ പൊന്നമ്മ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താൻ തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വർഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങൾ നോക്കുന്നതെന്നും കവിയൂർ പൊന്നമ്മ പറയുകയുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്