ഹൈദരാബാദ്: സിനിമാതാരങ്ങളായ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം ഈയിടെയാണ് നടന്നത്. ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങ് വലിയ രീതിയിൽ വാർത്തയായിരുന്നു. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്‍റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
അതേസമയം ഇപ്പോഴിതാ നാഗിന്‍റെയും ശോഭിതയുടെയും ബന്ധത്തെക്കുറിച്ച് ഒരു ജ്യോതിഷി നടത്തിയ പ്രവചനമാണ് വലിയ രീതിയിൽ വിവാദമായിരിക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയത്തിനു പിന്നാലെയായിരുന്നു ജ്യോതിഷിയായ വേണു സ്വാമി പരാങ്കുഷയുടെ പ്രവചനം.
മറ്റൊരു സ്ത്രീ കാരണം നാഗ ചൈതന്യയും ശോഭിതയും 2027ല്‍ പിരിയുമെന്നാണ് സ്വാമി പരാങ്കുഷയുടെ പ്രവചനം. എന്നാൽ ഇതിനെതിരെ തെലുങ്ക് ഫിലിം ജേണലിസ്റ്റ് അസോസിയേഷൻ (ടിഎഫ്‌ജെഎ) പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാൽ സംഭവം ചര്‍ച്ചയായതോടെ സോഷ്യല്‍മീഡിയയില്‍ ക്ഷമാപണവുമായി ജ്യോതിഷി രംഗത്തെത്തി. "സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഭാവി ഒരിക്കലും പ്രവചിക്കില്ലെന്ന് ഞാൻ ശപഥം ചെയ്തിരുന്നു. ഞാൻ എൻ്റെ വാക്കില്‍ ഉറച്ചുനില്‍ക്കും. MAA പ്രസിഡൻ്റ് മഞ്ചു വിഷ്ണു എന്നോട് സംസാരിച്ചു, ഒരിക്കലും സിനിമാ താരങ്ങളുടെ ഭാവി പ്രവചിക്കില്ലെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പുനല്‍കി''എന്നാണ് വേണു സ്വാമി പരാങ്കുഷ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്