ലക്ഷക്കണക്കിന് ആരാധകരെ ഞെട്ടിച്ചുകൊണ്ട് പ്രശസ്ത പിന്നണി ഗായകൻ അരിജിത് സിംഗ് ഗാനരംഗത്തിൽ നിന്ന് വിരമിക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു ഈ അപ്രതീക്ഷിത പ്രഖ്യാപനം. ഇനി സിനിമകൾക്കായി പുതിയ ഗാനങ്ങൾ ആലപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഒപ്പിട്ട കരാറുകൾ പൂർത്തിയാക്കുമെന്നും അരിജിത് അറിയിച്ചു. രണ്ട് ദേശീയ അവാർഡുകൾ ഉൾപ്പെടെ കരിയറിലെ ഉന്നത നേട്ടങ്ങളിലേക്കെത്തിയ ഘട്ടത്തിലാണ് ഗായകന്റെ ഈ തീരുമാനം. എന്തുകൊണ്ടാണ് ഇത്തരമൊരു പിന്മാറ്റമെന്ന ചോദ്യമാണ് ആരാധകരിൽ ഉയരുന്നത്.
അതേസമയം, ഇതിന് മറുപടിയായി അരിജിത് സിംഗ് മുമ്പ് തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ പങ്കുവച്ച ഒരു കുറിപ്പ് വീണ്ടും ശ്രദ്ധയിൽപ്പെടുകയാണ്. വിരമിക്കലിന് ഒരൊറ്റ കാരണമല്ല, പല കാരണങ്ങളുണ്ടെന്നും, ഏറെക്കാലമായി തന്നെ ഈ തീരുമാനത്തെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും അദ്ദേഹം കുറിച്ചു. “എനിക്ക് കാര്യങ്ങൾ പെട്ടെന്ന് ബോറടിക്കും. അതുകൊണ്ടാണ് വേദികളിൽ പാട്ടുകളുടെ ക്രമീകരണം മാറ്റിമറിച്ച് അവതരിപ്പിച്ചത്. സത്യത്തിൽ ഞാൻ ബോറടിച്ചിരിക്കുന്നു” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഹിന്ദിയിലും ബംഗാളിയിലുമാണ് അരിജിത് സിംഗ് ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ഇതിന് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ അരിജിത് 2009ലാണ് പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഗായകനെന്നതിനു പുറമെ സംഗീതസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
