തമിഴ് സിനിമാ ലോകത്തെയും തമിഴ്നാട് രാഷ്ട്രീയത്തിലെയും പ്രധാനവാർത്തയാണ് നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം. തന്റെ പാർട്ടിയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കാനായി പുതിയ ആപ്പും ഇറക്കിയിട്ടുണ്ട്.
തമിഴക വെട്രി കഴകം എന്ന പാർട്ടിയുണ്ടാക്കി മുഖ്യമന്ത്രി കസേരയാണ് വിജയ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് പൊതുവെയുള്ള സംസാരം, 2026 ലെ നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വെയ്ക്കുന്നതും.
ഈ വാർത്തകൾക്കിടയിൽ ശ്രദ്ധേയമാകുകയാണ് നടൻ അരവിന്ദ് സ്വാമിയുടെ പ്രസ്താവന. സ്ക്രീനിലെ രക്ഷപ്പെടുത്തൽ കണ്ട് ആ താരം തങ്ങളെ ജീവിതത്തിൽ രക്ഷിക്കും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും വോട്ട് ചെയ്യരുതെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. അരവിന്ദ് സ്വാമിയുടെ വാക്കുകൾ ഇങ്ങനെ.
"ഞാൻ രജനികാന്തിൻറെ ഫാൻ ആണ്, കമൽ സാറിൻറെ ഫാനാണ്, വിജയിയെ എനിക്ക് ഇഷ്ടമാണ്. എന്നാൽ ഇത് കൊണ്ട് അവർക്ക് വോട്ട് ചെയ്യാൻ പാടില്ല. നിങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങൾ അല്ലെങ്കിൽ പദ്ധതികൾ എന്നിവയിൽ എനിക്ക് ആദ്യം വിശ്വാസം വരണം. നിങ്ങൾ ഒരു താരം ആയിരിക്കാം, എന്നാൽ ഒരു സർക്കാറിൻറെ നയം രൂപീകരിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ടെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും" - എന്നാണ് അരവിന്ദ് സ്വാമി ചോദിക്കുന്നത്.
"ഞാൻ സ്ക്രീനിൽ കുറേയാളെ രക്ഷിച്ചു, ഇനിയിപ്പോ നാട്ടിൽ രക്ഷിക്കാം എന്ന ഒരു താരത്തിന് വരുന്ന മൈൻറ് സെറ്റിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതുമാകാം. എന്നാൽ ഇങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ഒരു സംസ്ഥാനത്തിൻറെ നയരൂപീകരണം നിങ്ങൾക്ക് ചെയ്യാൻ സാധിക്കണം. അത് നിങ്ങളെക്കൊണ്ട് സാധിക്കും അത് പഠിക്കാൻ കൂടി സമയം കണ്ടെത്തണം. നിങ്ങൾക്ക് ചുറ്റും ആളുകളുണ്ടാകും. അതിനൊപ്പം ക്രിയേറ്റീവായ ആളുകളെയും ഒപ്പം ചേർക്കേണ്ടതുണ്ട്" - അരവിന്ദ് സ്വാമി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്