ശങ്കറിന്‍റെ സംവിധാനത്തിലൊരുങ്ങിയ എന്തിരന്‍ സിനിമയില്‍ പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സൻ പാടേണ്ടതായിരുന്നുവെന്ന് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ഫ്രീ മലേഷ്യ ടുഡേ ന്യൂസിന്‍റെ ഭാഗമായി നടന്ന മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൈക്കല്‍ ജാക്സനുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. അക്കാര്യം അറിയിച്ച് ഒരു മെയില്‍ അയച്ചിരുന്നെങ്കിലും ആഴ്ചകള്‍ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല. ആ സമയത്താണ് എനിക്ക് ഓസ്കർ നോമിനേഷൻ ലഭിക്കുന്നത്.
പുരസ്കാരപ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കവെ, കൂടിക്കാഴ്ചയ്ക്കു സമ്മതമറിയിച്ച് മൈക്കലിന്‍റെ മെയില്‍ സന്ദേശമെത്തി. പക്ഷേ പുരസ്കാര പ്രഖ്യാപന നിശയിലേക്കുള്ള പ്രകടനത്തിന്‍റെ പരിശീലനത്തിലായതിനാല്‍ അപ്പോള്‍ എനിക്കു നോ പറയേണ്ടി വന്നു.
പുരസ്കാരനിശയ്ക്കു ശേഷം കാണാമെന്ന എന്‍റെ മറുപടി അദ്ദേഹം അംഗീകരിച്ചു. അങ്ങനെ ആഴ്ചകള്‍ക്കിപ്പുറം ഞങ്ങള്‍ തമ്മില്‍ കണ്ടു. ലൊസാഞ്ചലസിലെ ഒരു വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
സംഗീതത്തെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചുമൊക്കെ ഞങ്ങള്‍ ദീർഘനേരം സംസാരിച്ചു. ''വീ ആര്‍ ദ് വേള്‍ഡ്'' എന്ന ആല്‍ബത്തില്‍ ഒരുമിച്ചു പ്രവർത്തിച്ചൂടെ എന്ന് അദ്ദഹം എന്നോടു ചോദിച്ചു. മൈക്കല്‍ ജാക്സനെ കണ്ടതു മുതലുള്ള എല്ലാ കാര്യങ്ങളും ഞാൻ സംവിധായകൻ ശങ്കറിനോടു പങ്കുവച്ചു.
അപ്പോള്‍ മൈക്കല്‍ എന്തിരനില്‍ പാടുമോ എന്ന് ശങ്കർ എന്നോടു ചോദിച്ചു. അദ്ദേഹം തമിഴില്‍ പാടുമോ എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. അദ്ദേഹത്തെക്കൊണ്ടു പാടിപ്പിക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യാമെന്നു ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ നിർഭാഗ്യവശാല്‍ അത് സാധിച്ചില്ല. ആ വർഷം ജൂണില്‍ അദ്ദേഹം അന്തരിക്കുകയായിരുന്നുവെന്നും എ.ആർ.റഹ്മാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്