അനന്ത് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് സംവിധായകൻ അനുരാഗ് കശ്യപിൻ്റെ മകളും ഇൻഫ്‌ളുവൻസറുമായ ആലിയ കശ്യപ്.
ആത്മാഭിമാനം ഉള്ളത് കൊണ്ടാണ് അംബാനി കുടുംബം നടത്തുന്ന ആഡംബര വിവാഹത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ആലിയ വ്യക്തമാക്കി. അംബാനി കുടുംബത്തിൻ്റെ വിവാഹ ആഘോഷം വെറും 'സർക്കസ്' മാത്രമാണെന്നും പിആർ വർക്കിനായാണ് സെലിബ്രിറ്റികളെ ക്ഷണിച്ചതെന്നും ആലിയ ആരോപിച്ചു.
ഇൻസ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെയാണ് ആലിയ അംബാനി കല്യാണത്തിനെതിരെയുള്ള പരമാർശവുമായി രംഗത്തെത്തിയത്. ‘ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചത് അവർ പിആർ വർക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു. എന്നാൽ ഒരാളുടെ വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടുതൽ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ ഇല്ല എന്ന് പറഞ്ഞു,’ ആലിയ കുറിച്ചു.
ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം.
വിവാഹത്തോട് അനുബന്ധിച്ചു നടത്തിയ ഗർബ നൈറ്റ്, ഹൽദി, സംഗീത് തുടങ്ങിയ ചടങ്ങുകളിൽ നിരവധി ബോളിവുഡ് താരങ്ങൾ അണിനിരന്നിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ പാടാൻ 83 കോടി രൂപയെറിഞ്ഞ് ഗായകൻ ജസ്റ്റിൻ ബീബറിനെ അംബാനി മുംബൈയിലെത്തിച്ചത് വലിയ വാർത്തയായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്