പ്രേമം എന്ന ചിത്രത്തിലൂടെ മേരിയായെത്തി മലയാള സിനിമയിലും പിന്നീട് തെന്നിന്ത്യൻ സിനിമകളിലും തരംഗമായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ അധികം സിനിമകൾ ഇല്ലെങ്കിലും തെലുങ്കിൽ ഒരു പിടി സിനിമകളുണ്ട് താരത്തിന്.
വലിയ ആരാധക വൃന്ദമുള്ള നടി അനുപമ പരമേശ്വരൻ ഇപ്പോൾ തെലുങ്കിൽ തരംഗം തീർക്കുകയാണ്. അനുപമയുടെ ബോൾഡ് വേഷങ്ങളാണ് ഇപ്പോൾ ടോളിവുഡിലെ ചർച്ച. നേരത്തെ ‘റൗഡി ബോയ്സ്’ എന്ന സിനിമയിൽ വളരെ ഗ്ലാമർ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിലെ ലിപ് ലോക്ക് രംഗങ്ങൾ ഇന്റർനെറ്റിൽ വൈറലായിരുന്നു. 'ഡിജെ ടില്ലു' എന്ന തെലുങ്ക് സിനിമയുടെ രണ്ടാം ഭാഗമായ 'ടില്ലു സ്ക്വയർ' ആണ് അനുപമയുടെ പുതിയ ചിത്രം. ഗ്ലാമർ വേഷം കൊണ്ട് ശ്രദ്ധേയമാണ് പുതിയ സിനിമയിലെ പോസ്റ്റർ. ലില്ലി എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്.
സിദ്ധു ജൊന്നലഗഡ്ഡയാണ് നായകൻ. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘ഓ മൈ ലില്ലി’ എന്നാരംഭിക്കുന്ന ഗാനത്തിൻറെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നായകൻ സിദ്ധുവും രവി ആൻറണിയും ചേർന്നാണ് ഗാനരചന. അച്ചു രാജാമണി സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീറാം ചന്ദ്രയാണ്.
ചിത്രത്തിലെ ബോൾഡ് വേഷത്തെ കുറിച്ച് അനുപമ പരമേശ്വരൻ പറയുന്നത് ഇങ്ങനെ, '19ാം വയസിലാണ് പ്രേമം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ഇപ്പോൾ എനിക്ക് 29 വയസായി. ഇനി വ്യത്യസ്തമായ റോളുകൾ ചെയ്യേണ്ടതുണ്ട്. ഒരേതരത്തിലുള്ള വേഷങ്ങൾ ചെയ്യുമ്പോൾ, മാധ്യമപ്രവർത്തകരും ആരാധകരും സ്ഥിരം വേഷങ്ങളെന്താണ് ചെയ്യുന്നത് എന്നുള്ള ചോദ്യങ്ങൾ ചോദിക്കുന്നു.
ഇപ്പോൾ ചെയ്യുന്ന വേഷങ്ങൾ ഞാൻ ഏറ്റെടുക്കുകയാണെങ്കിൽ, എന്തുകൊണ്ടാണ് അത്തരം കഥാപാത്രങ്ങൾ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നുവെന്ന് ചോദിക്കും. അപ്പോൾ ഞാൻ എന്ത് ചെയ്യണം. വീട്ടിൽ ഇരിക്കണോ?. എല്ലാത്തരം വേഷങ്ങളും ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. സംവിധായകൻ നൽകിയ വേഷത്തോട് പൂർണമായും നീതിപുലർത്തിയിട്ടുണ്ട്. 'ടില്ലു സ്‌ക്വയർ' എന്ന ചിത്രത്തിലെ ലില്ലി എന്ന കഥാപാത്രം എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും, അനുപമ പറഞ്ഞു.
മാർച്ച് 29ന് ‘ടില്ലു സ്‌ക്വയർ’ തിയേറ്ററുകളിൽ എത്തുമെന്നാണ് നിലവിൽ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നേരത്തെ പലതവണ ഈ ചിത്രത്തിൻറെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു റിലീസ് മാറ്റാൻ കാരണം. 2022ൽ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം 'ഡിലെ തില്ലു'വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. 'സൈറൺ' എന്ന തമിഴ് ചിത്രമാണ് അനുപമയുടെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. 'ജെഎസ്‌കെ ട്രൂത് ഷാൽ ഓൾവേയ്സ്' എന്ന മലയാള ചിത്രവും നടിയുടെതായി ഒരുങ്ങുന്നുണ്ട്. 'ഈഗിൾ' എന്ന തെലുങ്ക് ചിത്രമായിരുന്നു നടിയുടെതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്