മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അന്ന രാജൻ. സോഷ്യൽ മീഡിയയിലും സജീവമാണ്. ഉദ്ഘാടകയുടെ വേഷത്തിൽ തിളങ്ങി നിൽക്കുന്ന അന്ന ബോഡിഷെയിമിംഗിന് വളരെ വലിയ തോതിൽ ഇരയാകുന്നുണ്ട്. ‘ഞാൻ രോഗബാധിതയാണ്, ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്’ എന്ന് അന്ന പറയുന്നു. വേദനിപ്പിക്കുന്ന കമന്റുകൾ പോസ്റ്റു ചെയ്യരുതെന്നും അന്ന പറയുന്നു.
ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖ ബാധിതയാണ്. അതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. എന്‍റെ വീഡിയോ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കണേണ്ടതില്ലെന്നും അന്ന പറയുന്നു.
ഒരു വീഡിയോ പോസ്റ്റ് ചെയ്ത് അതിനൊപ്പമുള്ള കുറിപ്പിലാണ് അന്ന ഇക്കാര്യം വ്യക്തമാക്കുന്നത്. ഞാന്‍ ഈ വീഡിയോ ഇട്ടപ്പോള്‍ അതില്‍ മോശം കമന്‍റിടുന്നവരെ കണ്ടു. അത്തരം കമന്‍റുകള്‍ക്ക് നിരവധി ലൈക്ക് ലഭിക്കുന്നത് വേദനജനകാണ്. ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേതു കൂടിയാണ് എന്നും കമന്‍റില്‍ അന്ന പറയുന്നു. ആവേശം സിനിമയിലെ ഇല്ല്യുമിനാറ്റി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് അന്ന പോസ്റ്റ് ചെയ്തത്.
എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവർക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങൾക്കും വളരെ നന്ദി. എന്റെ വസ്ത്രധാരണം കാരണം എൻ്റെ നൃത്തച്ചുവടുകളിൽ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. പക്ഷേ പരിമിതികൾക്കിടയിൽ നിന്നു ശ്രമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. എന്റെ പരിമിതികൾ കമന്റു ചെയ്യുന്ന ആരാധകർ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോ എന്നെഴുതിയാണ് അന്ന ആ കുറിപ്പ് അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്