നടി അഞ്ജു കുര്യന്‍ വിവാഹതിയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടു കൊണ്ട് അഞ്ജു തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
റോഷന്‍ എന്നാണ് അഞ്ജുവിന്റെ വരന്റെ പേര്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
'' ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. പൊട്ടിച്ചിരിയും പ്രണയവും നിറഞ്ഞ ഈ യാത്ര ഒരു അത്ഭുതം തന്നെയായിരുന്നു'' എന്നാണ് കല്യാണ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അഞ്ജു കുര്യന്‍ പറഞ്ഞിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് അഞ്ജു കുര്യന്‍. 2013ല്‍ നിവിന്‍ പോളി നായകനായ നേരത്തിലൂടെയാണ് അഞ്ജു കുര്യന്‍ സിനിമയിലെത്തുന്നത്.
പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മേപ്പടിയാനിലെ അഞ്ജുവിന്റെ നായിക വേഷം കയ്യടി നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്