ലോക്കപ്പ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ നടിയാണ് അഞ്ജലി അറോറ. ഇപ്പോഴിതാ തന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി അറോറ.
ഏതാനും മാധ്യമ സ്ഥാപനങ്ങൾക്കെതിരെയാണ് അഞ്ജലി കേസെടുത്തിരിക്കുന്നത്. വ്യാജ വീഡിയോ പ്രചരിപ്പിച്ച് ചാനലുകൾ തന്റെ പ്രതിച്ഛായ മോശമാക്കിയെന്നും പരാതിയിൽ പറയുന്നു.
2022 ഓഗസ്റ്റ് മുതൽ അഞ്ജലിയുടേതെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് താരം പരാതി നൽകിയത്.
നടിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഫ്‌ഐആർ ഫയൽ ചെയ്യുക മാത്രമല്ല, മാദ്ധ്യമ സ്ഥാപനങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ മാനനഷ്ട കേസും താരം നൽകിയിട്ടുണ്ട്.
ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുമ്പോഴാണ് വീഡിയോ പുറത്തു വരുന്നത്. ആ സമയത്ത് റിയാലിറ്റി ഷോയിലായിരുന്നതിനാൽ തനിക്ക് ഒരു നടപടിയും സ്വീകരിക്കാനായില്ലെന്നും താരം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്