മുംബൈ: നടിയും മോഡലുമായ മലൈക അറോറയുടെ പിതാവ് അനിൽ അറോറ കഴിഞ്ഞ ദിവസം ആത്‍മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ച സംഭവം ആയിരുന്നു. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് മരണത്തിന് ഏതാനും നിമിഷം മുന്‍പ് മക്കളായ മലെയ്ക്കയെയും, അമൃതയെയും അനിൽ അറോറ ഫോണ്‍ ചെയ്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
"എനിക്ക് അസുഖവും ക്ഷീണവുമാണ്" എന്നാണ് അനിൽ മലൈകയോടും അമൃതയോടും ഫോണ്‍ വിളിച്ചു പറഞ്ഞത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പൂനെയിലെ ഒരു പരിപാടിക്ക് പോകുകയായിരുന്ന മലൈക അനിലിന്റെ കോൾ എടുത്തുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം ബുധനാഴ്ച മലൈക അറോറ കുടുംബത്തിന് വേണ്ടി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. "ഞങ്ങളുടെ പ്രിയ പിതാവ് അനിലിന്‍റെ വേർപാട് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹം സൗമ്യനായ ആത്മാവും അർപ്പണബോധമുള്ള മുത്തച്ഛനും സ്നേഹനിധിയായ ഭർത്താവും ഞങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്ന," എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മലൈക അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്