ഒല ഇലക്ട്രിക് സ്‌കൂട്ടർ അടിച്ചുതകർത്ത് യുവാവ്. വാഹനം വാങ്ങി ഒരു മാസത്തിന് ശേഷം നടത്തിയ സർവീസിൽ 90,000 രൂപ ബിൽ വന്നതിനെ തുടർന്നാണ് സ്കൂട്ടർ യുവാവ് അടിച്ചുതകർത്തത്. ഷോറൂമിന് മുന്നിൽ വെച്ചായിരുന്നു സംഭവം.
ചുറ്റിക കൊണ്ട് സ്‌കൂട്ടർ അടിച്ചു തകർക്കുകയാണ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യുവാവ് ഒരു മാസം മുൻപാണ് ഓല ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. സർവീസ് സെന്റർ 90,000 രൂപ ബിൽ നൽകിയതിന്റെ നിരാശയിലാണ് യുവാവ് സ്കൂട്ടർ തകർത്തതെന്നാണ് വീഡിയോയിൽ പറയുന്നത്.
ഇതിനകം ഒല ഇലക്ട്രിക് സ്കൂട്ടറിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഒലയുടെ മോശം സർവീസിനെതിരെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്