മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ അനന്ത് അംബാനിയുടെ വിവാഹം ജൂലൈ 12 ന്. എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമകളായ വിരേന്‍ മര്‍ച്ചന്റ് - ഷൈല മര്‍ച്ചന്റ് ദമ്പതികളുടെ മകളായ രാധിക മര്‍ച്ചന്റ് ആണ് വധു.
അനന്തിനേക്കാള്‍ നാല് മാസം പ്രായക്കൂടുതലുണ്ട് രാധികയ്ക്ക്. 1995 ഏപ്രില്‍ 10 നാണ് അനന്തിന്റെ ജനനം. 1994 ഡിസംബര്‍ 18 ആണ് രാധികയുടെ ജന്മദിനം. ഭരതനാട്യം നര്‍ത്തകി കൂടിയാണ് രാധിക. മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ചടങ്ങ് നടക്കുക.
ചടങ്ങിലേക്ക് അതിഥികളെ ക്ഷണിച്ചു തുടങ്ങി. ചുവപ്പും സ്വര്‍ണക്കളറോടും കൂടിയ ക്ഷണക്കത്തും പുറത്തുവന്നിട്ടുണ്ട്. ജൂലൈ 12,13,14 തീയതികളില്‍ നടക്കുന്ന ചടങ്ങിനെക്കുറിച്ചും ക്ഷണക്കത്തില്‍ പറയുന്നുണ്ട്. ഓരോ ദിവസത്തെയും ഡ്രസ് കോഡും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ട്രഡീഷണല്‍ ഇന്ത്യന്‍ വസ്ത്രങ്ങളാണ് വിവാഹ ദിനത്തില്‍ അതിഥികള്‍ ധരിക്കേണ്ടത്. പതിമൂന്നാം തീയതി 'ശുഭ് ആശിര്‍വാദ്' ചടങ്ങാണ് നടക്കുന്നത്. അന്ന് ഇന്ത്യന്‍ ഫോര്‍മല്‍ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. പതിനാലാം തീയതിയാണ് റിസപ്ഷന്‍. അന്ന് 'ഇന്ത്യന്‍ ചിക്' ആണ് ധരിക്കേണ്ടത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിലെ മുന്‍നിര വ്യവസായികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളുമടക്കം എത്തിയേക്കും.
വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം നേരത്തെ ഗുജറാത്തിലെ ജാംനഗറില്‍ നടന്നിരുന്നു. അന്ന് ജാംനഗറില്‍ നാട്ടുകാരായ 51,000 പേര്‍ക്ക് അത്താഴം നല്‍കിയിരുന്നു. 2500ല്‍പ്പരം വിഭവങ്ങള്‍ നൂറിലേറെ ഷെഫുകള്‍ ചേര്‍ന്നാണ് തയ്യാറാക്കിയത്. കൂടാതെ പോപ് ഗായിക റിഹാന്നയുടെ സംഗീത വിരുന്നും നടന്നിരുന്നു.
മാര്‍ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്‌സ്, ഗൗതം അദാനി, കുമാര്‍ മംഗളം ബിര്‍ള, ആനന്ദ് മഹേന്ദ്ര, ഡിസ്നി സി.ഇ.ഒ ബോബ് ഐഗര്‍, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ക്രിക്കറ്ര് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും എത്തുന്നുണ്ട്.
മുകേഷ് അംബാനി - നീത അംബാനി ദമ്പതിമാരുടെ മൂന്നു മക്കളില്‍ ഇളയ മകനാണ് അനന്ത് അംബാനി. 29 കാരനായ അനന്ത് റിലയന്‍സ് എനര്‍ജിയുടെ ഭാഗമാണ്. റിലയന്‍സ് ഫൗണ്ടേഷന്‍ ബോര്‍ഡ് അംഗം കൂടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്