കൊച്ചി: ‘അമ്മ’ എക്സിക്യൂട്ടിവിലെ വനിതാ അംഗമായി നടി ജോമോളെ തിരഞ്ഞെടുത്തു. ഭാരവാഹി തിരഞ്ഞെടുപ്പിനു ശേഷം ചേർന്ന അമ്മയുടെ ആദ്യ എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം.
വനിതാ അംഗങ്ങളെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭാരവാഹി തിരഞ്ഞെടുപ്പിൽ തർക്കം നടന്നിരുന്നു.
അമ്മയുടെ ഭരണഘടന പ്രകാരം എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നാലു വനിതകള്‍ വേണം. എന്നാല്‍ തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ അതില്‍ മൂന്നു വനിതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
അനന്യയ്ക്ക് പുറമേ അന്‍സിബയും സരയുവും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വോട്ടു നേടിയിരുന്നു. എന്നാല്‍ അവരുടെ വോട്ട് തീരെക്കുറവാണെന്നും അവരെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് വരണാധികാരിയുടെ നിലപാട്.
ഈ നിലപാട് പരസ്യപ്പെടുത്തിയതോടെയാണ് അംഗങ്ങളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അന്‍സിബയേയും സരയുവിനേയും എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരുകൂട്ടം അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഒടുവിൽ ഇവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ബാക്കി വന്ന ഒരാളുടെ ഒഴിവിലാണ് ജോമോളെ നിയമിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്