അങ്ങനെ ഒരു സാമ്പത്തിക വര്‍ഷം കൂടി അവസാനിക്കാൻ പോകുകയാണ്. നികുതി അടയ്ക്കുന്നതിന് കുറിച്ചുള്ള ചർച്ചകളാണ് എങ്ങും. അതേസമയം ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന സെലിബ്രിറ്റികള്‍ ബോളിവുഡില്‍ തന്നെയാണ് എന്നാണ് ഇതുവരെ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ഇത്തവണ ഏറ്റവും കൂടുതൽ നികുതി അടച്ച സെലിബ്രിറ്റി ബിഗ് ബി അമിതാബ് ബച്ചൻ ആണ്. സിനിമ കൂടാതെ ബിസിനസ് നിക്ഷേപങ്ങള്‍, ബ്രാന്‍ഡ് ഡീലുകള്‍, കോന്‍ ബനേഗ ക്രോര്‍പതി എന്നിവയിലൂടെ ഉള്ള വരുമാനം എന്നിങ്ങനെ 82കാരനായ അമിതാഭ് ബച്ചന് നിരവധി ഇടങ്ങളിൽ നിന്നും മികച്ച വരുമാനം ലഭിക്കുന്നുണ്ട്. 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ താരം 350 കോടി രൂപ സമ്പാദിച്ചതായി ആണ് ലഭിക്കുന്ന വിവരം.
120 കോടി രൂപയുടെ നികുതി ബാധ്യതയാണ് താരത്തിന് ഇത്തവണ ഉണ്ടായത്. 2025 മാര്‍ച്ച് 15 ന് അദ്ദേഹം തന്റെ മുന്‍കൂര്‍ നികുതിയുടെ അവസാന ഗഡുവായി ആകെ 52.50 കോടി രൂപ അടച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഷാരൂഖ് ഖാന്‍ കൈവശം വച്ചിരുന്ന ഒന്നാം സ്ഥാനമാണ് നിലവില്‍ ബിഗ് ബി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഏകദേശം 92 കോടി രൂപ നികുതി അടച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്