നടനും സംവിധായകനുമായ ധനുഷിനെതിരെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ. തെനാന്തൽ ഫിലിംസിന്റെ നിർമാതാക്കളുടെ പരാതിയിൽ ആണ് ധനുഷിനെതിരെ കൗൺസിൽ നടപടി.
തങ്ങൾക്ക് ഒപ്പം സിനിമ ചെയ്യാമെന്ന് ഏറ്റ ധനുഷ്, അഡ്വാൻസ് വാങ്ങി പറ്റിച്ചുവെന്ന് ഇവരുടെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, തങ്ങളുടെ സിനിമയിലേക്കായി ധനുഷിനെ സമീപിക്കുന്നതിന് മുൻപ് പ്രൊഡ്യൂസേഴ്സ് കൗൺസിലുമായി ചർച്ച ചെയ്യണമെന്ന് സംവിധായകർക്ക് സംഘടന നിർദേശം നൽകി എന്നാണ് റിപ്പോർട്ട്.
അതേസമയം, രായൻ എന്ന സിനിമയാണ് ധനുഷിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചത്. ജൂലൈ 26ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്