ഒരു നടൻ എന്ന രീതിയിൽ മാത്രമല്ല ഒരു പ്രൊഫഷണല്‍ റേസര്‍ എന്ന നിലയിലും അജിത്ത് കുമാര്‍ ഇപ്പോൾ സ്റ്റാർ ആണ്. സിനിമയുടെ തിരക്കുകള്‍ക്കിടയിലും തന്റെ 'പാഷന്‍' ആയ റേസിംഗിനായി അദ്ദേഹം സമയം മാറ്റിവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അജിത്തിന്റെ 'അജിത്ത് കുമാര്‍ റേസിംഗ്' എന്ന ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ലോക കോടീശ്വരന്‍ മുകേഷ് അംബാനിയുടെ കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആണ്, അജിത്ത് കുമാര്‍ റേസിംഗിനോട് സഹകരിക്കുന്നത്.
റിലയിൻസ് കമ്പനിയുടെ ഉടമസ്ഥതതയിലുള്ള ശീതളപാനീയ ബ്രാന്റായ 'കാംപാ എനര്‍ജി' 'അജിത്ത് കുമാര്‍ റേസിംഗ്' ടീമിന്റെ ഔദ്യോഗിക പങ്കാളിയാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 1970-80 കാലഘട്ടത്തില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ടേസ്റ്റ എന്ന ടാഗ് ലൈനോടെ ഇന്ത്യയില്‍ തംരംഗമായ ബ്രാന്‍ഡാണ് കാംപ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
