ഗര്‍ഭകാലം മനോഹരമായ കാലമാണെന്ന് വ്യക്തമാക്കി നടി അമല പോള്‍. മനോഹരമായ ഒരു വീഡിയോയ്ക്കൊപ്പമാണ് അമല ഗര്‍ഭകാലത്തെക്കുറിച്ച് പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ ആണ് താരം ആരാധകർക്കായി വീഡിയോ പങ്കുവച്ചത്.
ഭര്‍ത്താവ് ജഗദ് ദേശായിയും അമലയുടെ വീഡിയോയിലുണ്ട്. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസമാണ് അമ്മയാകാനൊരുങ്ങുന്ന സന്തോഷം താരം പങ്കുവച്ചത്.
അമലയും ജഗദും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. പരസ്പരം ചുംബിച്ചും തലോടിയും ഇരുവരും തങ്ങളുടെ പുതിയ അതിഥിയെ കാത്തിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്