ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ തന്റെ മെഴുക് പ്രതിമ അനാശ്ചാദനം ചെയ്ത് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. പ്രതിമ അനാശ്ചാദനം ചെയ്ത വിവരം അല്ലു അർജുൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
തൻ്റെ മെഴുക് രൂപവും കുറിപ്പും ഉള്ള ചിത്രമാണ് അല്ലു അർജുൻ പങ്കുവെച്ചത്. ' മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തില്‍ നടന്ന മെഴുക് പ്രതിമകളുടെ അനാശ്ചാദന ചടങ്ങില്‍ പങ്കെടുത്തു. ഒരു നടനെന്ന നിലയില്‍ വളരെ അവിസ്മരണീയമായ നിമിഷമായിരുന്നു അത്'. അല്ലു അർജുൻ കുറിച്ചു.
പിൻതിരിഞ്ഞ് നില്‍ക്കുന്ന പ്രതിമയ്‌ക്കൊപ്പമുള്ള ചിത്രമാണ് അല്ലു അർജുൻ പങ്കുവച്ചത്. നടന്റെ ഹിറ്റ് ചിത്രമായ അങ്ങ് വൈകുണ്ഡപുരത്ത് എന്ന സിനിമയുടെ ലുക്കിലുള്ള മെഴുക് പ്രതിമയാണ് നിർമ്മിച്ചിരിക്കുന്നത്.
മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തില്‍ ഇടം പിടിക്കുന്ന മൂന്നാമത്തെ തെന്നിന്ത്യൻ താരമാണ് അല്ലു അർജ്ജുൻ. ബാഹുബലി ലുക്കില്‍ പ്രഭാസും, സ്പൈഡർ സിനിമയിലെ ലുക്കില്‍ മഹേഷ് ബാബുവുമാണ് വാക്സ് മ്യൂസിയത്തിലെ മറ്റ് താരങ്ങള്‍.
അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, സല്‍മാൻ ഖാൻ, കരീന കപൂർ തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെ മെഴുക് രൂപങ്ങളും മ്യൂസിയത്തില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്