കൊച്ചി: യുവ നടനെതിരെയുള്ള ആരോപണത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് നടി സോണിയ മല്‍ഹാര്‍.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സോണിയ മല്‍ഹാറിനെ എസ്പി പൂങ്കഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്നാണ് നടി അറിയിച്ചത്.
2013 ല്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചെന്നായിരുന്നു നടി സോണിയ മല്‍ഹാറിന്റെ ആരോപണം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന സമയത്ത് ലൊക്കേഷനില്‍ വെച്ചാണ് ദുരനുഭവമുണ്ടായതെന്ന് സോണിയ മല്‍ഹാര്‍ പറയുന്നു. പിന്നില്‍ നിന്നും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നുവെന്നായിരുന്നു നടി പറഞ്ഞത്.
ശക്തമായി പ്രതികരിച്ചപ്പോള്‍ മാപ്പ് പറയുകയും പിന്നീട് ഒരിക്കലും പോലും അയാളുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായില്ലെന്നും നടി പറഞ്ഞിരുന്നു.
നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായി. സിനിമയില്‍ മദ്യവും മയക്കുമരുന്നുമുണ്ടെന്നും സോണിയ മല്‍ഹാര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്