അറുപതാം വയസില്‍ മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസ് കിരീടം ചൂടി അലക്സാന്ദ്ര

APRIL 27, 2024, 3:05 PM

സൗന്ദര്യമത്സരത്തിലെ എല്ലാ മുന്‍വിധികളേയും പൊളിച്ചെഴുതി അര്‍ജന്റീനയില്‍ നിന്നുള്ള അറുപതുകാരി അലക്സാന്ദ്ര മരീസ റോഡ്രിഗസ്. ബ്യൂണസ് ഐറിസ് പ്രവിശ്യയുടെ മിസ് യൂണിവേഴ്സ് കിരീടം ചൂടി അലക്സാന്ദ്ര ചരിത്രമെഴുതി. സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു അറുപതുകാരി കിരീടം അണിയുന്നത്.

ലാ പ്ലാറ്റ നഗരത്തില്‍ നിന്നുള്ള അലക്സാന്ദ്ര അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമാണ്. മെയില്‍ നടക്കുന്ന മിസ് യൂണിവേഴ്സ് അര്‍ജന്റീന മത്സരത്തില്‍ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നത് അലക്സാന്ദ്രയാകും. അതില്‍ വിജയിച്ചാല്‍ മെക്സിക്കോയില്‍ സെപ്റ്റംബര്‍ 28-ന് നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ അര്‍ജന്റീനയെ പ്രതിനിധീകരിക്കുന്നതും ഈ അറുപതുകാരിയായിരിക്കും.

'ശാരീരികമായ അളവുകള്‍ മാത്രമല്ല സൗന്ദര്യം എന്നതിന്റെ ഉദാഹരണമാണ് എന്റെ വിജയം. പുതിയൊരു തുടക്കം കുറിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്.' -അലക്സാന്ദ്ര പറയുന്നു. മിസ് യൂണിവേഴ്സ് മത്സരത്തിലെ മറ്റൊരു പ്രായം കൂടിയ മത്സരാര്‍ഥി 47 കാരിയായ ഡൊമിനികന്‍ റിപ്പബ്ലിക്കിന്റെ ഹൈദി ക്രൂസാണ്.

നേരത്തെ സൗന്ദര്യ മത്സരത്തില്‍ 18 നും 28 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ 2023 ല്‍ ഈ നിയമം മാറ്റുകയും 18 വയസ് മുതല്‍ എത്രവയസ് വരേയുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുകയുമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam