ഡൽഹി: നടി ഐശ്വര്യ റായ് ബച്ചന്റെ ഹർജിയിൽ വ്യക്തി അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇൻജക്ഷൻ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് തേജസ് കറിയയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം നടിയുടെ അനുവാദമില്ലാതെ ഓൺലൈൻ പ്ളാറ്റ്‌ഫോമുകളും വ്യക്തികളും ചിത്രങ്ങൾ ഉപയോഗിക്കുന്നതും മോർഫ് ചെയ്യുന്നതും തടയുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ നിരവധി പരാതികളുണ്ടെന്നും പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെങ്കിൽ പ്രത്യേകം ഇൻജെക്ഷൻ പാസാക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.
തന്റെ പബ്ളിസിറ്റിയും വ്യക്തി അവകാശങ്ങളും സംരക്ഷിക്കപ്പെടമെന്നാവശ്യപ്പെട്ട് ഐശ്വര്യ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. മുതിർന്ന അഭിഭാഷകനായ സന്ദീപ് സേത്തിയാണ് നടിക്കുവേണ്ടി ഹാജരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്