ന്യൂയോർക്ക്: ബ്രാഡ് പിറ്റിൻ്റെ മകൾക്ക് പിന്നാലെ ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസിൻ്റെ മകൾ സൂരി ക്രൂസ് തന്റെ പേരിൽ നിന്ന് ക്രൂസ് നീക്കിയതായി റിപ്പോർട്ട്. 18-കാരിയായ സൂരി ലാ ഗാർഡിയ ഹൈസ്‌കൂളിൽ നിന്ന് അമ്മ കാറ്റി ഹോംസിനൊപ്പം ബിരുദം സ്വീകരിച്ചപ്പോഴാണ് സൂരി ക്രൂസ് എന്നതിന് പകരം സൂരി നോയൽ എന്ന പേര് വെളിപ്പെടുത്തിയത്. 'നോയെൽ' എന്നത് കാറ്റി ഹോംസിൻ്റെ മധ്യനാമമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ടോം ക്രൂസ് മകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തില്ല. ‘മിഷൻ: ഇംപോസിബിൾ’ സിനിമയുടെ ചിത്രീകരണവും ടെയ്ലർ സ്വിഫ്റ്റിന്റെ പരിപാടിയും കാരണം ആണ് ടോം ക്രൂസ് ചടങ്ങിൽ പങ്കെടുക്കാത്തത് എന്നാണ് പുറത്തു വരുന്ന വിവരം.
2012-ൽ കാറ്റി ഹോംസുമായി ടോം ക്രൂസ് വേർപിരിഞ്ഞത്. പിന്നീട് അമ്മയോടൊപ്പമായിരുന്നു മകളുടെ താമസം. എന്നാൽ ടോം ക്രൂസ് സൂരിയിൽ നിന്ന് അകന്നുവെന്ന അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നുരുന്നു. മകളെ ഒരു തരത്തിലും ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്