തെന്നിന്ത്യൻ നടി തൃഷ കൃഷ്ണന്‍ വിവാഹിതായാകുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ചണ്ഡീഗഢിലെ വ്യവസായിയാണ് വരൻ എന്നാണ് പുറത്ത് വരുന്ന സൂചനകൾ. തൃഷയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചതായാണ് വിവരം.ഏറെക്കാലമായി ഇരുകുടുംബങ്ങൾക്കും അടുത്തറിയാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതിന് മുൻപ്, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി നടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം നടന്നത്. പിന്നീട് ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം നടി അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.
അടുത്തിടെ ഒരു അഭിമുഖത്തിൽ ശരിയായ വ്യക്തി വരുമ്പോള്‍ ശരിയായ സമയത്ത് വിവാഹമുണ്ടാവുമെന്ന് തൃഷ പറഞ്ഞിരുന്നു. എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി അന്ന് മനസ് തുറന്നിരുന്നു. അതേസമയം, പുറത്ത് വരുന്ന വിവാഹ വാർത്തകളോട് നടിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്