മലയാളികൾക്ക് സുപരിചിതയാണ് നടി സ്വാസിക. മിനിസ്‌ക്രീനിലൂടെ വെള്ളിത്തിരയിലെത്തിയ സ്വാസിക, വളരെ ബോൾഡും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സംസ്ഥാന അവാർഡ് വരെ നേടുകയും ചെയ്തു.
തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും കൃത്യമായ മറുപടി നൽകിക്കൊണ്ട് വിവിധ വിഷയങ്ങളിൽ അഭിപ്രായം പറയാൻ മടി കാണിക്കാത്ത വ്യക്തി കൂടിയാണ് സ്വാസിക.
ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സ്വാസിക പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. വിവേകാനന്ദൻ വൈറലാണ് എന്ന പുതിയ സിനിമയുടെ പ്രമോഷനിടെ ആയിരുന്നു സ്വാസികയുടെ പ്രതികരണം.
എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര നിർബന്ധമാണ്. എന്റെ കൂടെ ഒരാൾ വേണമെന്നത് ഭയങ്കര ഇഷ്ടമാണ്. ഒരിക്കലും വിവാഹത്തെ എതിർക്കുന്ന, പേടിക്കുന്ന ആളല്ല ഞാൻ. എത്രയും വേഗം വിവാഹം നടക്കണമെന്നാണ് ആഗ്രഹം.
അതിന്റെ കാര്യങ്ങൾ നടക്കുന്നുണ്ട്. പെണ്ണ് കാണലൊന്നും ഇല്ല. അറേഞ്ച്ഡ് മാരേജും അല്ല. ലവ് മാരേജ് ആയിരിക്കും. ലിംവിംഗ് ടുഗേദറിനോട് എനിക്ക് ഒട്ടും താത്പര്യമില്ല സ്വാസിക പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്