നടി സമാന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായി. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.
കോയമ്പത്തൂര്‍ ഇഷ യോഗ സെന്‍ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ 30 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. വിവാഹത്തെ കുറിച്ചുള്ള അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സമാന്ത തന്നെയാണ് വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
