കന്നഡ ചലച്ചിത്ര രംഗത്തെ പ്രിയ താരമാണ് റീഷ്മ നാനയ്യ. മോഡലും ചലച്ചിത്ര നടിയുമായ റീഷ്മ സോഷ്യൽ മീഡിയയിലും സജീവമാണ്. പ്രേംസിൻ്റെ ഏക് ലവ് യാ എന്ന ചിത്രത്തിലൂടെയാണ് റീഷ്മ കന്നഡയിൽ അരങ്ങേറ്റം കുറിച്ചത്.
ബാഡ് ന്യൂസ് എന്ന ചിത്രത്തിലെ തൗബ തൗബ എന്ന ഗാനത്തിലെ നൃത്തത്തിലൂടെ വിക്കി കൗശൽ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിരുന്നു. ഇപ്പോൾ ഈ പാട്ടിന്റെ വരികൾക്ക് നർത്ഥവുമായി എത്തിയിരിക്കുകയാണ് റീഷ്മ. വിഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.
വിക്കി കൗശലിൻ്റെ തൗബ തൗബ നൃത്ത ചുവടുകൾ ചെറിയ ട്വിസ്റ്റോടെ ആണ് റീഷ്മ അവതരിപ്പിച്ചിരിക്കുന്നത്. ഇളം തവിട്ട് നിറത്തിലുള്ള ടോപ്പും നീല ജീൻസും വെള്ള സ്‌നീക്കേഴ്‌സും ധരിച്ചാണ് താരം വിഡിയോയിൽ എത്തിയിരിക്കുന്നത്.
വിഡിയോയിൽ നടി അനായാസമായി പാട്ടിൻ്റെ താളത്തിനനുസരിച്ചു ചുവടുകൾ കാഴ്ചവയ്ക്കുന്നു. വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇതിനോടകം വൈറൽ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്