മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജുപിള്ള. ഇപ്പോഴിതാ മഞ്ജു കാസ്റ്റിംഗ് കൗച്ചിനെകുറിച്ചും താന്‍ പണ്ട് അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
താരം പറയുന്നത് ഇങ്ങനെ ആണ്. 'ഞാന്‍ കുറച്ച് സീനിയറായത് കൊണ്ടായിരിക്കണം, എനിക്ക് അങ്ങനത്തെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. പക്ഷെ ഒരിക്കല്‍ സെറ്റിലുണ്ടായ മോശം അനുഭവം എന്ന് പറയുന്നത് വൃത്തിയില്ലാത്ത ഒരു ടോയ്‌ലറ്റ് തന്നു. ഒരു പഴയ വീട്ടിലായിരുന്നു അതിന്റെ ഷൂട്ടിംഗ്. അതിന്റെ പുറത്തുള്ള ബാത്ത്‌റൂം ആണ്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പാമ്പുണ്ടോ എന്ന് പോലും പറയാന്‍ പറ്റില്ല. അതിനകത്ത്‌പോകണം എന്നതായിരുന്നു അവസ്ഥ'.
'സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത്തരം വൃത്തിയില്ലാത്ത സ്ഥലത്ത് മൂത്രമൊഴിക്കാനും മറ്റും പോകുമ്പോള്‍ ശാരീരികമായി ബുദ്ധിമുട്ടുണ്ടാകും. ഞാന്‍ അവരോട് പറഞ്ഞു, അടുത്തവീട്ടിലോ മറ്റോ ചോദിച്ചിട്ട് വൃത്തിയുള്ള ഒരു ബാത്ത് റൂമില്‍ പോകാനുള്ള സാഹചര്യം ഉണ്ടാക്കി തരണമെന്ന്. പക്ഷെ അവര് തന്നില്ല. അങ്ങനെ വന്ന സാഹചര്യത്തില്‍ അടുത്ത ദിവസം ഞാന്‍ ഷൂട്ടിന് പോയില്ല' എന്നും മഞ്ജു പിള്ള പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്