വിവാഹം കഴിഞ്ഞത് മുതല്‍ വിമർശനങ്ങൾ കൊണ്ടും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞും സമൂഹ മാധ്യമങ്ങള്‍ വിടാതെ പിടികൂടിയ ദമ്പതികളാണ് നടി മഹാലക്ഷ്മിയും ചലച്ചിത്ര നിര്‍മാതാവായ ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖരനും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു എങ്കിലും പണം കണ്ടിട്ടാണ് മഹാലക്ഷ്മി രവീന്ദ്രറിനൊപ്പം പോയതെന്ന ആരോപണം ആയിരുന്നു പ്രധാനമായും ഉണ്ടായത്. എന്നാല്‍ ഞങ്ങളുടെ പ്രണയം സത്യമാണെന്നാണ് ഇരുവരും വ്യക്തമാക്കിയത്.
എന്നാലിപ്പോള്‍ രവീന്ദ്രറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താരത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഒരാഴ്ചയോളം താന്‍ ഐസിയുവില്‍ ആയിരുന്നുവെന്നാണ് രവീന്ദ്രറിപ്പോള്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്.
ലിബ്ര പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനി നടത്തുകയാണ് രവീന്ദര്‍ ചന്ദ്രശേഖര്‍. നിര്‍മാതാവ് എന്നതിനൊപ്പം ബിഗ് ബോസ് ഷോയുടെ വിമര്‍ശകന്‍ കൂടിയാണ് അദ്ദേഹം. തന്റെ സ്വകാര്യ യൂട്യൂബ് ചാനലിലൂടെ ദിവസവും ബിഗ് ബോസ് ഷോ യെ കുറിച്ചുള്ള അവലോകനവും രവീന്ദര്‍ ചെയ്യാറുണ്ട്. അടുത്തിടെ ബിഗ് ബോസ് ഷോ റിവ്യൂ ചെയ്യാന്‍ എത്തിയപ്പോഴാണ് നടന്റെ അസുഖവിവരം പുറത്ത് വരുന്നത്.
ശ്വാസതടസ്സം മൂലം മൂക്കില്‍ ഓക്സിജന്‍ ട്യൂബ് ഘടിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്. തനിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് ഒരാഴ്ച ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്നും യൂട്യൂബ് വീഡിയോയിലൂടെ രവീന്ദര്‍ വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്