മലയാള സിനിമയ്ക്ക് തന്നെ ആവശ്യമില്ലെന്ന് നടി ഹണി റോസ്. താൻ സിനിമയിൽ കടിച്ചു തൂങ്ങി പിടിച്ചുനിൽക്കുന്ന ആളാണെന്നും ഹണി റോസ് പറയുന്നു.
റേച്ചൽ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ ഹണി റോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.സിനിമയിലെത്തി 20 വർഷമായിട്ടും മലയാള സിനിമയ്ക്ക് തന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലായെന്നും, താൻ സിനിമയിൽ കടിച്ചു തൂങ്ങി പിടിച്ചുനിൽക്കുന്ന ആളാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.
"എന്നെ സംബന്ധിച്ച് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുന്ന ഒരു സിനിമ ചെയ്യാനാണ് ആഗ്രഹം, പത്തിരുപത് വർഷമായിട്ടും മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഒരാവശ്യവുമില്ല.
ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ് ഇത്രയും വർഷമായിട്ടും. എന്നെ സംബന്ധിച്ച് എനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല. വരുന്നതിൽ നിന്ന് ഏറ്റവും നല്ലത് തിരഞ്ഞെടുത്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടി പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ. അതെന്റെ പാഷൻ കൂടിയാണ്." ഹണി റോസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
