നടൻ ജാഫർ ഇടുക്കിക്കെതിരെ ഗുരുതര ആരോപണവുമായി നടി. 2012ൽ ലണ്ടനിൽ ജാഫർ ഇടുക്കിയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുത്തതിന്‍റെ വേതനം തടഞ്ഞു വെച്ചെന്നാണ് ആരോപണം.
സ്പോൺസറുടെ ഇംഗിതത്തിന് വഴങ്ങാത്തത് കൊണ്ടാണ് പണം നൽകാത്തതെന്നും നടി പറഞ്ഞു. ഏഴ് നടന്മാർക്കെതിരെ പീഡന പരാതി നൽകിയ നടിയാണ് ആരോപണം ഉന്നയിച്ചത്.
മുകേഷ്, ജയസൂര്യ, എന്നിങ്ങനെ ഏഴ് നടന്മാർക്കെതിരെയാണ് നടി ഇതിനു മുന്‍പ് പരാതി നല്‍കിയിരുന്നത്. നടിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് മുകേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരുന്നു. എം. മുകേഷ് , ഇടവേള ബാബു എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി. എം. വര്‍ഗീസ് രഹസ്യവാദം നടത്തി മുന്‍കൂര്‍ ജാമ്യം നല്‍കി.
നടിയുടെ പരാതിയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്