പൊതുവേദിയില്‍ തന്നെ തള്ളിയ സംഭവത്തില്‍ പ്രമുഖ തെലുങ്ക് നടൻ നന്ദമുറി ബാലകൃഷ്ണയ്ക്ക് പിന്തുണയുമായി നടി അഞ്ജലി.തന്റെ എക്സ് പേജിലൂടെയാണ് പിന്തുണ അറിയിച്ചത്.
'ഗാങ്സ് ഓഫ് ഗോദാവരി' പരിപാടിയില്‍ ബാലയ്യ നടിയോട് വേദിയില്‍ വെച്ച് മോശമായി പെരുമാറുന്ന വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെയാണിത്. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, സെലിബ്രിറ്റികളും ഉപയോക്താക്കളും ബാലയ്യയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാൽ പ്രമോഷൻ ചടങ്ങിന്റെ ഒരു വീഡിയോ പങ്കുവച്ച് അഞ്‌ജലി സമൂഹമാദ്ധ്യമങ്ങളിൽ നടത്തിയ പ്രതികരണം ആരാധകരെയും നടിയെ പിന്തുണച്ചവരെയുമെല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്. 'ഗാംഗ്‌സ് ഓഫ് ഗോദാവരി പ്രി റിലീസ് ഇവന്റിലെ തന്റെ സാന്നിദ്ധ്യത്തിന് ബാലകൃഷ്‌ണയോട് നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു.
ബാലകൃഷ്‌ണയും ഞാനും വളരെക്കാലമായി പരസ്‌പര ബഹുമാനം കാത്തുസൂക്ഷിക്കുന്നു. ഞങ്ങൾ തമ്മിൽ മികച്ച സൗഹൃദം പങ്കിടുന്നെന്നും പറയാൻ ഞാനാഗ്രഹിക്കുന്നു.' അദ്ദേഹത്തോടൊപ്പം വേദി പങ്കിടാനായതിൽ സന്തോഷവും നടി പ്രകടിപ്പിക്കുന്നുണ്ട്. ഇതേ ഇവന്റിലെ മറ്റ് നിമിഷങ്ങളും ചേർത്ത വീഡിയോ പങ്കുവച്ചാണ് അഞ്‌ജലി എക്‌സിൽ ഇങ്ങനെ കുറിച്ചത്.
പിന്നണി ഗായികയും വോയ്സ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ അഞ്ജലിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. 'ഗാങ്സ് ഓഫ് ഗോദാവരി' നടന്‍ വിശ്വക് സെന്നും നിര്‍മ്മാതാവ് നാഗ വംശിയും ബാലകൃഷ്ണയുടെ നടപടികളെ ന്യായീകരിച്ചു. പിടിച്ചുതള്ളിയതിന് പിന്നാലെ അഞ്‌ജലി ബാലകൃഷ്‌ണയോട് ചിരിച്ച് ഇടപെടുന്നതിനെ പലരും ചോദ്യം ചെയ്‌തിരുന്നു. മുൻപും സഹതാരങ്ങളോടും പിന്നണി പ്രവർത്തകരോടും ആരാധകരോടും നന്ദമൂരി ബാലകൃഷ്‌ണ മോശമായി പെരുമാറിയത് വാർത്തയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്