നടി അമേയ മാത്യു വിവാഹിതയായി. കിരണ്‍ കട്ടിക്കാരനാണ് അമേയയുടെ വരൻ. നടി തന്നെയാണ് വിവാഹച്ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
കിരണ്‍ കാനഡയില്‍ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണ്. അഭിനേത്രിക്ക് പുറമെ പ്രശസ്തയായ മോഡലുമാണ് അമേയ. ജയസൂര്യ നായകനായ ആട് എന്ന സിനിമയിലൂടെയാണ് അമേയ സിനിമാരംഗത്തെത്തുന്നത്. ആടിന്റെ രണ്ടാം ഭാഗത്തിലും നടി അഭിനയിച്ചിരുന്നു. ഖജുരാഹോ ഡ്രീംസ്, രഥം എന്നീ സിനിമകളിലും താരം വേഷമിട്ടിരുന്നു. ഹരി കൃഷ്ണ നായകനായ അഭിരാമിയിലാണ് അമേയ ഏറ്റവും അവസാനം വേഷമിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്