'സിനിമയിലെ ലോബിയിങ്ങിന്റെ ഇരയാണ് ഞാൻ'; അവസരം കുറഞ്ഞതിനെക്കുറിച്ച് വിവേക് ഒബ്‌റോയ്

JULY 4, 2024, 2:39 PM

വിവേക് ​​ഒബ്‌റോയ് ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാളായിരുന്നു. ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ സൂപ്പർ താരപദവിയിലേക്ക്  പോകുമ്പോഴാണ് വിവേകിന്  കരിയർ പ്രതിസന്ധികൾ ഉണ്ടാകുന്നത്. ഇപ്പോഴിതാ തനിക്ക് സിനിമകൾ കുറഞ്ഞതിനെക്കുറിച്ചും ബിസിനസിലേക്ക് ഇറങ്ങിയതിനെക്കുറിച്ചും സംസാരിക്കുകയാണ് വിവേക്.

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനുമായുള്ള പരസ്യ തർക്കത്തിന് പിന്നാലെയാണ് വിവേകിന്റെ കരിയറിന് ഇടിവ് സംഭവിച്ചത്. സൽമാൻ തന്നെ ഭീഷണിപ്പെടുത്തിയതായി 2003 ൽ വിവേക് ഒബ്‌റോയ് വാർത്തസമ്മേളനം നടത്തിയിരുന്നു.

താൻ ബോളിവുഡ് ലോബിയിംഗ് സംസ്കാരത്തിൻ്റെ ഇരയാണെന്നും വിവേക് ​​ഒബ്‌റോയ് പറഞ്ഞു. ഇന്ത്യൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 'എൻ്റെ സിനിമകൾ ഹിറ്റാകുകയും എൻ്റെ പ്രകടനങ്ങൾ പ്രശംസിക്കുകയും ചെയ്ത ഒരു ഘട്ടം എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നു, എന്നിട്ടും പല കാരണങ്ങളാൽ എനിക്ക് റോളുകളൊന്നും ലഭിച്ചില്ല' എന്നും വിവേക് ​​പറഞ്ഞു.

vachakam
vachakam
vachakam

'നിങ്ങൾ സിനിമയിലെ രീതികളുടെയും ലോബിയിങ്ങിന്റെയും ഇരയാകുമ്പോൾ, നിങ്ങൾക്ക് രണ്ട് മാർഗങ്ങളാണ് ഉള്ളത് ഒന്നുകിൽ വിഷാദത്തിലാവുക അല്ലെങ്കിൽ അതൊരു വെല്ലുവിളിയായി എടുത്ത് നിങ്ങളുടെ സ്വന്തം വിധി തീരുമാനിക്കുക. ഞാൻ രണ്ടാമത്തെ വഴി തിരഞ്ഞെടുത്ത് നിരവധി ബിസിനസുകൾ തുടങ്ങി.' എന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam